Tuesday, November 26, 2013

മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നതിനു കുറെ കാരണങ്ങൾ ഉണ്ട് ഏറ്റവും പ്രധാനം ചിന്തിക്കാനുള്ള കഴിവാണ്;
പിന്നെ ചിന്തിക്കുന്നതുപോലെ പ്രവർത്തിക്കാനും. പ്രവർത്തിക്കാൻ എളുപ്പമായ ശരീര പ്രകൃതി (ഏറ്റവും മെച്ചമല്ല) മനുഷ്യന് എല്ലാ കാര്യങ്ങളും ചെയ്യാൻ എളുപ്പമായ രീതികൾ അവൻ പിന്തുടരുന്നു മെച്ചമായ ഐഡിയകൾ കിട്ടുംതോറും പഴയത് ഉപേക്ഷിച്ചു പുതിയതിനെ സ്വീകരിക്കുന്നു (ചെറിയ
ഉദാഹരണം:- തെങ്ങുകയറ്റത്തിനു പണ്ട് ഉപയോഗിച്ചിരുന്ന മാർഗത്തെക്കാൾ  ഇന്ന് ശരാശരി ആരോഗ്യം കുറഞ്ഞ ആളുകൾക്കും ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ് )
  മനുഷ്യൻ ആയാസത്തോടെ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും ഇന്ന് അനായാസം ചെയ്യാൻ സാധിക്കുന്നു പണ്ട് ഒരു പുതിയ പാതയുടെ ആവശ്യം വരുമ്പോൾ എന്തായിരുന്നു ചെയ്തിരുന്നത് എന്ന് പഴയ തലമുറയോട് ചോദിച്ചാൽ അറിയാൻ സാധിക്കും 

No comments:

Post a Comment