പതിനൊന്നു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിട്ടു. ഇന്നലെ വൈകുംന്നേരം മുതല്‍ ഞങ്ങള്‍ ചെറുതായി ഒന്ന് പിണങ്ങി. ചെറുതായിട്ടല്ല, ഞാനിന്നവളെ മറക്കാനാഗ്രഹിക്കുന്നു ,
ഞാന്‍ ഞങ്ങളുടെ അടുപ്പത്തെപ്പറ്റി പറയാം.
അവളെപ്പറ്റി ഞാനറിയുന്നത് ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ്, അതിന് മുന്‍പും ഞാനവളെ കണ്ടിട്ടുണ്ട് പക്ഷെ അന്നൊന്നും എനിക്കവളില്‍ ഒരു താല്‍പര്യവും തോന്നിയിട്ടില്ല.
സത്യത്തില്‍ അന്നൊരു തമാശയായി തുടങ്ങിയതാണ്, ഞാന്‍ അവളോട് അടുക്കുന്ന കാലത്ത് ഇങ്ങനെയൊക്കെ ചില തമാശയുണ്ടെങ്കില്‍ മാത്രമേ ഒരു വലിയ ആളാണെന്നു മറ്റുള്ളവര്‍ക്ക് തോന്നൂ എന്നാണ് എനിക്ക് തോന്നിയത്. അങ്ങനെ ഞങ്ങള്‍ അടുത്തു, ആ അടുപ്പം വളര്‍ന്നു എനിക്ക് ഒരു ദിവസം പോലും അവളെ പിരിഞ്ഞിരിക്കാന്‍ പറ്റാതായി. വീട്ടിലുള്ളവര്‍ ഈ ബന്ധത്തെപ്പറ്റി അറിഞ്ഞാല്‍ അവര്‍ എതിര്‍ക്കുമെന്നതിനാല്‍ അവര്‍ അറിയാതിരിക്കാന്‍ ഞാന്‍ വളരെ കഷ്ടപ്പെട്ടു ശ്രമിക്കുമായിരുന്നു.
അവള്‍ അടുത്തുള്ളപ്പോള്‍ എനിക്ക് അന്നൊക്കെ ഒരു പ്രത്യേക ഉന്മേഷം തോന്നിയിരുന്നു ഇത്രയും കാലത്തിനിടയില്‍ അവളെ കാണാത്ത ദിവസങ്ങള്‍ വളരെ കുറച്ചു മാത്രമേ ഉണ്ടായിട്ടുള്ളൂ. അവളോടുള്ള എന്റെ അടുപ്പം എന്റെ കുറച്ചു കൂട്ടുകാര്‍ക്ക് ഇഷ്ടമല്ലായിരുന്നു അവളില്‍ നിന്നും എന്നെ അകറ്റാന്‍ അവര്‍ അവരാലാകും വിധം ശ്രമിച്ചിരുന്നു. പക്ഷെ അവളെ ഉപേക്ഷിക്കുവാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അവള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാടു പണം ചിലവാക്കിയിട്ടുണ്ട്. ഒരു പക്ഷെ, ഇത്രയും കാലം ഞാന്‍ അവള്‍ക്കു വേണ്ടി ചിലവാക്കിയ പണവും സമയവും എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ നഷ്ടം എന്റെ ആകെ സമ്പാദ്യത്തോളം തന്നെ വന്നേക്കാം ഞാന്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുമ്പോഴും അവള്‍ക്കു വേണ്ടി എന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ഞാന്‍ ചിലവാക്കുമായിരുന്നു.
പക്ഷെ, ഈ ബന്ധം തുടര്‍ന്നാല്‍ എന്റെ കരളിനെ കാര്‍ന്നു തിന്നുന്ന അര്‍ബുദമായി മാറുമെന്നുള്ള തിരിച്ചറിവ് എന്നെ ഇപ്പോള്‍ അസ്വസ്ഥനാക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇനിയും എന്നെ കാര്‍ന്നു തിന്നാന്‍ അവളെ ഞാന്‍ അനുവദിക്കില്ല, ഞാന്‍ എന്നെന്നേക്കുമായി അവളെ പിരിയാനാഗ്രഹിക്കുന്നു
ഞാന്‍ ഇന്നലെ അവളുമായി പിരിഞ്ഞു. ഇനി അവളുമായി യാതൊരുവിധത്തിലുംപഴയ ബന്ധം തുടരില്ലെന്ന തീര്‍ച്ചയിലാണ് ഞാനിന്നു .............